അക്ഷരങ്ങളില്‍ ക്ഷകാരമെവിടെയെ-*
ന്നക്ഷരങ്ങളില്‍ തിരഞ്ഞ മാത്രകള്‍
അക്ഷമക്കും ക്ഷമയുണ്ടോ എന്ന-
ക്ഷമനായ് ആരാഞ്ഞ നാളുകള്‍
വൃത്തമൊന്നര്‍ത്ഥത്തില്‍ തീര്‍ത്തു
വൃത്താന്ദമെന്തെന്നറിയുവാന്‍
വൃത്തത്തിലക്ഷരം വൃത്തിയായ്
ചേക്കേറി, ബഹിര്‍ ഭാഗത്തക്ഷരം
ക്ഷോഭത്താല്‍ വിറ പൂണ്ടു.
വൃത്തമോരലങ്കാരമല്ലേ എന്നും
വൃത്തമെത്ത്ര പൂജ്യനെന്നുമവര്‍
വൃത്തത്തിനുള്ളില്‍ നിന്നുമോതി.
ബാഹ്യരാണെങ്കിലോ ഭ്രുത്യ-
മാത്രനായ നീ എത്ര മാത്ര പൂജ്യമെ-
ന്നക്ഷമരായ് പഴി ചൊല്ലി.
വൃത്തത്തിന്‍ വരയില്‍ നിന്നാരോ
മൊഴി ചൊല്ലി, അക്ഷരമന്ധ-
മല്ലെന്നാകില്‍, ഐശ്വര്യം തന്നെയക്ഷരം
ആ മൊഴിയിരവലൊരു ഭൂരിപക്ഷമായി.
*ക്ഷകാരം എന്നതിന് സൃഷ്ടി എന്നര്‍ത്ഥം കൊടുത്തിരിക്കുന്നു.
No comments:
Post a Comment