എന്താണിത്? നടവഴിയില്‍ മുഴുവന്‍ ചവറാണല്ലോ! നാറുന്ന ചപ്പു ചവര്‍ . ഇപ്പോഴല്ലേ ഞാന്‍ ഇതു വഴി വന്നത്? വഴിപോക്കര്‍ ആവും. അതോ അയല്പക്കരോ? വൃത്തി കെട്ടവരാണ്. നാറികള്‍ . ഏതായാലും ചൂലെടുത്ത് ഒന്ന് വൃത്തിയാക്കാം. ഒരറ്റം മുതല്‍ തൂത്തു വാരി കൂടയില്‍ ഇട്ടു. തിരിഞ്ഞു നോക്കി. വൃത്തിയയല്ലോ അല്ലെ? ഇതെന്താ? അത്രയും ചപ്പു ചവര്‍ വീണ്ടും! ഒരു പ്രാവശ്യം കൂടി വൃത്തിയാക്കി തിരിഞ്ഞു നോക്കി. പുറത്തു നിറച്ച ചവറ്റു കൂട നിറഞ്ഞു കവിഞ്ഞിരിക്കുന്നു. പക്ഷെ വഴിയിലെ വൃത്തികേട് ഉണ്ടെങ്കിലും വര്‍ദ്ധിച്ചിട്ടെ ഉള്ളൂ. മനസ്സിലാകുന്നില്ല. ഇതെവിടുന്നാണ് വരുന്നതെന്നറിയാന്‍ മനസ്സിന്റെ ഉള്ളിലേക്ക് ഒന്ന് നോക്കി. എന്താ ഇതു? എന്‍റെ മനസ്സിന്‍റെ ഉള്ളിലെ വൃത്തികേടായിരുന്നല്ലോ ഇതെല്ലാം! എന്നിട്ടും ഞാന്‍ എന്തെ മറ്റുള്ളവരെ കുറ്റക്കാരാക്കിയത്? എന്റെ അറിവ് കേടാണോ? എല്ലാവരും പുകഴ്ത്താറുണ്ടല്ലോ ! എന്നെ പ്പോലെ അറിവുള്ളവര്‍ ഉണ്ടാവുകയില്ല എന്ന്. സയന്‍സ് ആയാലും, കണക്കു ആയാലും, രാഷ്ട്രീയം ആയാലും, നിയമം ആയാലും ആകാശത്തിന്നു താഴെയുള്ള എന്തിനെ പറ്റിയും എനിക്കറിവുണ്ടെന്നു! എത്ര ക്യുസ് മത്സരങ്ങളില്‍ ഞാന്‍ ജയിച്ചുട്ടുണ്ട്! എങ്കിലും എന്‍റെ തലച്ചോറിലും ഒന്ന് എത്തി നോക്കാം. ദൈവമേ! ആദ്യമായി ആ വാക്ക് പുറത്തു വന്നു. അവിടെയും വെറും ചപ്പു ചവറുകള്‍ മാത്രമാണല്ലോ! സ്നേഹം എന്നതൊന്നു അവിടെ ഉണ്ടോ? അലിവു എന്നൊരു വികാരം എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടോ? കഷ്ടം! ഈ ജീവിതം എന്തിനു വേണ്ടിയായിരുന്നു! മുഴുവന്‍ പാഴായിപ്പോയില്ലേ? ഈ നിമിഷം മുതല്‍ക്കു തന്നെ ആ ചപ്പു ചവറുകള്‍ ഒന്ന് വലിച്ചെറിയാന്‍ കഴിഞ്ഞെങ്കില്‍! ഈ വഴിയെല്ലാം എത്ര നന്നായിരുന്നു! എന്‍റെ അടുത്ത തലമുറക്കെങ്കിലും ഉപയോഗപ്രദമായിരുന്നു!
No comments:
Post a Comment