നെറ്റിയിലെ സിന്ദൂരം മായ്ച്ചു കളഞ്ഞു, പൊട്ടിച്ചിതറി കിടക്കുന്ന കുപ്പിവളകളുടെ മധ്യത്തില്‍ അവള്‍ ഇരുന്നു. പ്രായം കയറി വരാന്‍ വിസമ്മതിക്കുന്ന ആ ശരീരം താല്‍ക്കാലികമായെങ്കിലും ക്ഷീണിച്ചിരുന്നു. കണ്ണുകളില്‍ തുളുങ്ങി കിടക്കുന്ന അഗാധ ദുഖത്തെ, ഉള്ളില്‍ തന്നെ നിര്‍ത്തുവാന്‍ കരിങ്കല്‍ കഷ്ണങ്ങളും, മണല്‍ക്കൂനയും ഒഴുക്കിന്നെതിരെ വാരി വിതറിയിട്ടു. വിറയാര്‍ന്ന കൈകള്‍ കൊണ്ട് മുന്നില്‍ കിടക്കുന്ന സനാതന ഓര്‍മ്മയ്ക്ക് ഒരു ഭസ്മ തിലകം ചാര്‍ത്തി, ആ യുവതി യവനികയ്ക്കു പിന്നില്‍ ഒതുങ്ങി ഇരുന്നു. നാല് പുറങ്ങളിലും നടക്കുന്ന കുശു കുശുക്കളില്‍ ആസക്തി ഇല്ലാതെ ...............അവളുടെ അവസ്ഥ ആരെങ്കിലും കണ്ടിരിക്കുമോ? ഉണ്ടാവാന്‍ വഴിയില്ല. ഉണ്ടെങ്കില്‍ അവളുടെ കാലില്‍ തട്ടി ചില വാക്കുകള്‍ ചിതറുമായിരുന്നില്ലല്ലോ! നാല് പുറങ്ങളിലും ആ സുന്ദരി വീണ്ടും ആരെയോ തിരയുന്ന പോലെ നോക്കുന്നുണ്ടായിരുന്നു.
No comments:
Post a Comment