പുതിയ വീട് വെക്കാന്‍ മുണ്ടന്‍ പ്രാവ് പറ്റിയ കോലുകള്‍ നോക്കി നടക്കുകയാണ്. മുണ്ടിക്ക് പേറ്റു നോവ് തുടങ്ങുക എന്നാണെന്ന് അറിയില്ല. കൊക്ക് കൊണ്ട് ഓരോ കോലിന്റെയും ബലവും, നീളവും അളക്കാന്‍ നോക്കുന്നുണ്ട്. ചില പറ്റിയ കോലുകള്‍ എടുത്തു കൊണ്ട് പോകാന്‍ നോക്കിയപ്പോള്‍ പാതി വഴിക്ക് താഴേക്കു ഇടേണ്ടി വന്നു. പറന്നുയരാന്‍ പറ്റുന്നില്ല. കിട്ടിയ പുല്ലും, കോലും ഒക്കെ ഒരുക്കൂട്ടി വീട് പകുതിയായി. കോര്‍പറേഷനിലെ സാറ് കോള്
കണ്ടു വന്നു നോക്കി. കണ്ണും, വിരലും കൊണ്ട് മുണ്ടനോടു പറഞ്ഞു. കണ്ണു തള്ളിയ മുണ്ടന്‍ മുണ്ടിയെ നോക്കി. കണ്ണു നിറഞ്ഞ കാരണം മുണ്ടിയെ കാണുന്നില്ല. പേറ്റുനോവ് കാരണം ആസ്പത്രിയില്‍ പോയിരിക്കുമോ? സാറിനെ നാളെ പോയി കാണാം. വീടിനു ബലം കുറവാണ് എന്നല്ലേ പറഞ്ഞത്. കുറച്ചു കൂടി ബലമുള്ള വടി നോക്കാം. താഴെ നോക്കിയപ്പോള്‍ നല്ല എല്ലിന്‍ കഷ്ണം കിടക്കുന്നു. കോര്‍പറേഷനിലെ സാറ് വലിച്ചു ഈമ്പി വലിച്ചെറിഞ്ഞതാണ്. വീടിനു പറ്റിയ ബലം, നീളം. കൊക്ക് കൊണ്ട് എടുക്കാന്‍ നോക്കിയപ്പോള്‍ മുണ്ടിയുടെ മണം...പാകത്തിന് മസാലയുടെ മണവും ഉണ്ട്.
No comments:
Post a Comment