കാലത്തിന്റെ പേറ്റുനോവില്‍, മൌനനൊമ്പരരാഗം മീട്ടി
രാക്കിളി വയറ്റാട്ടിയായി നിന്ന് സമയത്തോട് ചൊല്ലി
"കാത്തു നില്‍ക്കുക, വ്യാകുലപ്പെടുവാന്‍ ഞാനൊന്നും
കാണുന്നില്ല വെറുമൊരു സാധാരണ പ്രസവം മാത്രം."
ഒന്നാര യാമങ്ങള്‍ കഴിഞ്ഞങ്ങകത്തളത്തില്‍ നിന്നും
ഓതിയാ രാക്കിളി "സമയമേ നിനക്കഭിനന്ദനങ്ങള -
മ്മക്കാലമിന്നൊരു കുഞ്ഞിനെ, വീണ്ടുമൊരോമന
ക്കുഞ്ഞിനെ പ്രസാദിച്ചിരിക്കുന്നിരുവര്‍ക്കും സൌഖ്യം."
ഭിത്തിക്കും മേല്‍ക്കൂരയ്ക്കുമിടയിലിരുന്നൊരു പല്ലി
പാളി നോക്കി മലമുഴക്കി വേഴാമ്പലിന്നോടു
അടക്കി ചിരിച്ചു കൊണ്ടാ കിന്നാരം പോലെ ചൊല്ലി
അമ്മയെപ്പോലെ തന്നെ തുടു-തുടെ കാണ്മൂ ചെക്കന്‍.
കണ്ണിറുക്കിപ്പിടിച്ചു കൊണ്ടാ വേഴാമ്പല്‍ പതിയെ,
ചെമ്പോത്തിനോടും പിന്നെ മരം കോത്തിയോടും ചൊല്ലി
കാലം പെറ്റൊരു കുഞ്ഞിന്റെ താരാട്ട് പാട്ടല്ലേ
സാഗരം ഭൈരവിയില്‍ ചോല്ലുന്നതിപ്പോള്‍!
ശ്രുതി ലയം വിടാതെയാ മരത്തില്‍ കൊത്തി മരംകൊത്തി
ശ്രവിക്കുന്നവര്‍ക്കെല്ലാം മധുരമായി കൂറ് വെച്ചു
"കേള്‍ക്കുവിന്‍ വാര്‍ത്ത, സന്തോഷത്തില്‍ മുക്കി
പതിക്കൂ ചെമ്പോത്തിനും, കാക്കക്കും, ഗരുഡനും."
ആരവം കേട്ടൊരു സൂര്യന്‍ ആനന്ദത്താല്‍ തല നീട്ടി
ആയിരം കൈകള്‍ കൊണ്ടാ കുഞ്ഞിനെ പൊക്കി പയ്യെച്ചൊല്ലി
"നല്ലൊരു ദിനമിതാ നിങ്ങള്‍ക്കായ് ദാനം കിട്ടീ
നല്ല ചെയ്തികളുപഹാരമായ് നല്‍കൂ നിങ്ങള്‍.""
No comments:
Post a Comment