വീട് പൂട്ടി ഒരു യാത്ര കഴിഞ്ഞു വന്ന അയാളും, ഭാര്യയും താഴ് തുറന്നു അകത്തു കയറി. യാത്ര ക്ഷീണം അകറ്റാനും, ഒരു ഉണര്മ്മ കിട്ടാനും രണ്ടു പേരും കുളിച്ചു. പൂജാ മുറിയില്‍ വിളക്ക് വെക്കാന്‍ കയറുമ്പോള്‍ വികൃത രൂപങ്ങള്‍ നിലത്തു വീണു കിടക്കുന്നത് കണ്ടു അയാളുടെ പാവം ഭാര്യ ഞെട്ടി പ്പോയി. 'റ റ u റം സ്വ റ റി'. "എന്താ ഇവിടെ പരന്നു കിടക്കുന്നത് എന്നൊന്ന് നോക്കൂ." ഉച്ചത്തില്‍ അവള്‍ പറഞ്ഞു. അയാളും ഓടിപ്പോയി നോക്കി. കണ്ണ് കലങ്ങി. ശബ്ദം കേട്ട് അയല്‍പക്കത്തെ നല്ല മൂന്നു സ്നേഹിതര്‍ വന്നു. അവരും മൂക്കത്ത് വിരല്‍ വെച്ചു. "എങ്ങിനെ ഇത് ഓരോരുത്തര്‍ക്ക് ചെയ്യാന്‍ പറ്റുന്നു?" വിരലുകള്‍ കൊണ്ട് വീണ വായിക്കുന്ന അയാള്‍ പറഞ്ഞു. മറ്റേ ആള്‍ ഒന്നും പറയാന്‍ പറ്റാതെ വിഷണ്ണനായി നില്‍ക്കുകയാണ്. മൂന്നാമത്തെ ആള്‍ പഴയ ഒരു കഥ പറഞ്ഞു അയാളെ ആശ്വസിപ്പിക്കാന്‍ നോക്കി. നാലാമത് ഒരാള്‍ കൂടി ഓടിക്കൂടി. പൂജയിലും, മന്ത്രവാദത്തിലും വിശ്വാസം ഉള്ള അയാള്‍ പറഞ്ഞു "നമുക്ക് ആ രാമുപ്പണിക്കരെ ഒന്ന് കൊണ്ട് വന്നു നോക്കിച്ചാലോ. വല്ല മാട്ടും മാരണവും ആണെങ്കിലോ?" വീട്ടുകാരന്റെ ഭാര്യ അയാളുടെ കുപ്പായം പിടിച്ചു സമ്മതിക്കണം എന്ന് അപേക്ഷിക്കുന്നത് പോലെ വലിച്ചു. കുപ്പായം പഴയതാണ്. കീറും എന്ന പേടിയാല്‍ അയാള്‍ കൈ വിടുവിച്ചു രാമുപ്പണിക്കരെ കൊണ്ട് വരാന്‍ ഓടി. അദ്ദേഹം വന്നു കവടി നിരത്തി നോക്കി. വീണ്ടും, വീണ്ടും നിരത്തുന്നത് കണ്ടപ്പോള്‍ ഭാര്യയുടെ മുഖം കൂടുതല്‍ കൂടുതല്‍ ചുമക്കാന്‍ തുടങ്ങി. "എന്ത് പറ്റി, ഗുരുനാഥന്‍?" "എന്താ ഒന്നും അങ്ങുടു തെളിയിണില്ല്യാലോ." പാവം ഗുരുനാഥന്‍, ഇനി പൈസ കൂടി വാങ്ങില്ല. അത്ര നല്ല മനുഷ്യന്‍. ആണ്. നാലാമന്റെ ഭാര്യ നാലാമന്റെ ചെവിയില്‍ എന്തൊക്കെയോ കുശുകുശുക്കുന്നത് കേട്ടു. "ഞാന്‍ ഇപ്പോള്‍ വരാം. ആരും പോകേണ്ട." നാലാമന്‍ അങ്ങിനെയാണ്. അയാളുടെ വീട്ടില്‍ എന്തെങ്കിലും ഉണ്ടായാല്‍ ചിലപ്പോള്‍ നാലാമന്‍ തന്നെ എല്ലാം സ്വയം തീരുമാനിക്കും. എന്ത് വേണമെന്ന് നാലാമന്‍ തീരുമാനിച്ചാല്‍ പിന്നെ അയാള്‍ക്ക് അതില്‍ ശബ്ദിക്കാന്‍ പാടില്ല. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അയാള്‍ അപ്പുറത്തെ മൌലവിയെയും കൂട്ടി വന്നിരിക്കുന്നു. പ്രശസ്തനും, ബഹുമാന്യനും ആണ്. കൂടെ അദ്ദേഹത്തിന്റെ അഞ്ചു വയസ്സുള്ള പേരക്കുട്ടി ജമീലയും ഉണ്ട്. അദ്ദേഹവും എന്തൊക്കെയോ ചെയ്തു കണ്ണ് മിഴിച്ചിരുന്നു. "ഒരു പുടിയും കിട്ടുന്നില്ല." ഭാര്യ കൊടുത്ത മിട്ടായിയും ചവച്ചു കൊണ്ട് അപ്പോള്‍ ജമീല അവിടെ വന്നു. കൊഞ്ചുന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു "ഇതെന്താ സരസ്വതി എന്ന ശബ്ദം പിച്ചിച്ചീന്തി ഇട്ടിരിക്കണ്?" കള്ളമില്ലാത്ത പിഞ്ചു മനസ്സ് പറയുന്നത് കേട്ടു എല്ലാവരുടെയും ചുണ്ടില്‍ ഒരു സമാധാനത്തിന്റെ പുഞ്ചിരി പരന്നു. ഭാര്യ കുഞ്ഞിനെ എടുത്തു ഉമ്മ കൊണ്ട് കുളിപ്പിച്ചു. അവളുടെ കൈ നിറയെ മിട്ടായി നല്‍കി. എല്ലാവരും കൂടി അക്ഷരങ്ങള്‍ കൂട്ടി ഇട്ടു, "സരസ്വതി". ഒരു വിളക്ക് ആ കുഞ്ഞു കൈകള്‍ കൊണ്ട് തന്നെ കൊളുത്തി. ചന്ദനത്തിരിയുടെ നറുമണം ചുറ്റും പറക്കുമ്പോള്‍, ആ കുഞ്ഞു കൈകളില്‍ ഉള്ള വിളക്ക് കൊണ്ട് ദേവിയെ ഉഴിയുമ്പോള്‍ മൌലവി അടക്കം എല്ലാവരും കൈ കൂപ്പി നില്‍ക്കുകയായിരുന്നു. മനസ്സ് തുറന്നു പ്രാര്‍ഥിക്കുകയായിരുന്നു. "എല്ലാവര്‍ക്കും നല്ലത് തോന്നണേ!"
ഭാര്യ പെട്ടെന്ന് തന്നെ അടുക്കളയില്‍ കയറി എല്ലാവര്ക്കും ചായ ഉണ്ടാക്കി.
"യാ കുന്ദെന്തു തുഷാര ഹാര ധവളാ..............." മനസ്സില്‍ മാത്രം ഇനി ചൊല്ലപ്പെടണമെന്ന നിശ്ചയത്തില്‍ വിരലുകള്‍ അപ്പോള്‍ ആ തിളച്ച ചായയില്‍ ശാപമോക്ഷതിന്നു വേണ്ടി തപസ്സു ചെയ്യുകയായിരുന്നു.
ചായയുടെ ആവി അയാളുടെ കണ്ണില്‍ കയറി ഒരു തുള്ളിയായി പുറത്തു വന്നു ചായ ഗ്ലാസ്സില്‍ പതിച്ചു. ആ കണ്ണുനീരിനും മഞ്ഞ നിറമുണ്ടോ എന്നറിയുന്നതിന്നു മുമ്പ് അത് ചായയില്‍ മിശ്രിതമായി. ചുറ്റും പരക്കുന്ന ചിരിയുടെ ഭംഗിയില്‍ ആരും കണ്ടിട്ടില്ല എന്ന് വിചാരിച്ചു. പക്ഷെ അയാളുടെ ഭാര്യ "അധികം ചായ കുടിക്കേണ്ട" എന്ന് പറഞ്ഞ് അതെടുത്ത് തൂത്തു കളഞ്ഞു. എല്ലാവരും പറഞ്ഞു "ചേട്ടന്റെ ഒരു ഭാഗ്യം! ഇത്രയും നല്ല ഒരു ഭാര്യയെ കിട്ടിയില്ലേ?" അയാളും, ഭാര്യയും ആ ചിരിയില്‍ പങ്കു ചേര്‍ന്നു, എല്ലാം മറന്ന്.

No comments:
Post a Comment