സഹധര്‍മിണി:
പൊള്ളയായൊരാ മടിക്കുത്തിന്‍ ബലക്ഷയത്തിന്‍
കൈ പിടിച്ചോരവളെയും കൂട്ടി യാത്രതന്‍ അന്ത്യം മാത്രം
തിരസ്ക്കരിക്കൊന്നോരാ വഴിമുക്കുകളില്‍, ആയാസം
കെട്ടു, കെട്ടുകളായി ദാനത്തീരെഴുതിയിട്ടും
ബലക്ക്ഷയത്തിന്റെ പിടി മുറുക്കാന്‍ മാത്രം പഠിച്ചവള്‍..
ചര്‍മ കാഠിന്യത്തിന്റെ കറുത്ത നിറം
കൈ കാലുകളില്‍ കാലം കനിഞ്ഞേകിയപ്പോഴും
സന്താപങ്ങളാം നീര്‍ക്കുത്തുകള്‍ക്കുള്ളില്‍
മുങ്ങാംകുഴിയിട്ട് ആശ്വാസത്തിന്റെ
മുത്തുകള്‍ മാത്രം തിരഞ്ഞവള്‍..
മുങ്ങാംകുഴിയിട്ട് ആശ്വാസത്തിന്റെ
മുത്തുകള്‍ മാത്രം തിരഞ്ഞവള്‍..
പുഞ്ചിരിയുടെ നീണ്ട വെളിച്ചവും കാട്ടി,
നിഴലിന്റെ പരാജയ ഭീതിക്കു മുന്നില്‍
എന്റെ നീണ്ട പാദമുദ്ര കള്‍ക്കു ക്കീഴിലേറ്റ
വേദന തന്‍ പ്രതീതങ്ങളെ,
പുഞ്ചിരിയുടെ മഞ്ഞ നിലാവിന്‍ കീഴില്‍
പതിര് കൊഴിക്കുവാന്‍ മാത്രം പഠിച്ചവള്‍.......
മഴത്തുള്ളികളെന്‍ തലയില്‍ താളം പിടിക്കാതിരിക്കാന്‍,
പുഞ്ചിരിയുടെ മഞ്ഞ നിലാവിന്‍ കീഴില്‍
പതിര് കൊഴിക്കുവാന്‍ മാത്രം പഠിച്ചവള്‍.......
മഴത്തുള്ളികളെന്‍ തലയില്‍ താളം പിടിക്കാതിരിക്കാന്‍,
സ്വന്തം തുമ്മലിന്‍ വേലിയേറ്റപടര്‍ച്ചയെ
ജീര്‍ണ്ണതുണിയുടെ വേലിക്കുള്ളില്‍ നിര്‍ത്തി
ജീര്‍ണ്ണതുണിയുടെ വേലിക്കുള്ളില്‍ നിര്‍ത്തി
മെലിഞ്ഞ കൈകള്‍ കുടയായ് നിവര്‍ത്തി പിടിച്ചവള്‍...
അശ്വമേധ യജ്ഞത്തിന്‍ വ്യാജക്കുതിരമേല്‍
ഒറ്റയാം കുതിരച്ചേണം കുത്തിക്കെട്ടി ചാര്‍ത്തി
ദീര്‍ഘ നിശ്വാസത്തിന്റെ ഈറന്‍ കണികകള്‍
മുതുകില്‍ പടരാതിരിക്കാന്‍ തുകലിന്‍ ചര്‍മം
പിന്നില്‍ ഞാന്‍ തൂക്കിക്കെട്ടി.നിസ്വാര്‍ഥതഎന്ന കൈലാസത്തിന്നുള്ളില്‍,
സംയമനതേങ്ങലിന്‍ കീഴില്‍, നിശ്ശബ്ദ ഗാനങ്ങള്‍ഓതി
അവളെന്റെ നിഴലിനെ പുണര്‍ന്നു കിടന്നു;
എന്നെ തൊട്ടാല്‍ ഞാന്‍ ഉണര്‍ന്നാലോ എന്ന പേടിയില്‍..
കാലങ്ങളുടെ വേലിയേറ്റം തലയിലും, മേനിയിലും
ഭസ്മക്കുറികളുടെ പുറ്റായി മാറിയതില്‍
ഭസ്മക്കുറികളുടെ പുറ്റായി മാറിയതില്‍
ഫണം വിടര്‍ത്തിയ സര്‍പ്പങ്ങള്‍ ഇഴഞ്ഞപ്പോള്‍
സന്ദ്യാ സമയത്തിന്‍ നീണ്ട രശ്മികള്‍ക്കുള്ളില്‍
ഞാനോരസ്ഥിയുടെ മെലിഞ്ഞ നിഴല്‍ മുന്നില്‍ കണ്ടു.
ഞെട്ടി ത്തരിച്ചു ഞാന്‍ കണ്ണുകള്‍ പിന്നില്‍ മാറ്റി
ഉറവ വറ്റാത്തോരാ പുഞ്ചിരി ക്കീഴില്‍,
ശക്തി തന്‍ യാഥാര്‍ത്ഥ്യം നിധിയായ് ത്തെളിഞ്ഞപ്പോള്‍
ജീവിത ഗൂഡാര്‍ത്ഥം തമസ്സിന്‍ യത്നത്താല്‍
പ്രാപിക്കുവാന്‍ ശ്രമിച്ചോരെന്‍ വ്യര്‍ത്ഥത
മനസ്സില്‍ സ്പഷ്ടമായ് മുദ്രണം കൊത്തി.
പരിധികളില്ലാത്തോരീ
മാനസക്കോവിലിന്നുള്ളില്‍
മാറ്റൊലികള്‍ ഇല്ലാത്തോരാ സല്ലാപ ദിനരാത്രങ്ങള്‍ക്കായ്,
മാറ്റൊലികള്‍ ഇല്ലാത്തോരാ സല്ലാപ ദിനരാത്രങ്ങള്‍ക്കായ്,
നന്ദി കാലും മടക്കി, സുരക്ഷക്കായ് കിടന്നു
ആരും ഞങ്ങളെ ഉപദ്രവിക്കാതിരിക്കട്ടെന്ന മട്ടില്‍.
ആരും ഞങ്ങളെ മുഴുവലം വെക്കാതിരിക്കട്ടെന്ന മട്ടില്‍.
ആരും ഞങ്ങളെ മുഴുവലം വെക്കാതിരിക്കട്ടെന്ന മട്ടില്‍.
Haridas Olenchery
No comments:
Post a Comment