ദൈവത്തിന്റെ സ്വന്തം കുട്ടികള്‍
നല്ല കുട്ടികളായിഴഞ്ഞു നടക്കുന്നു
പുസ്തകപ്പുഴുക്കള്‍ ആയിഴഞ്ഞു നടക്കുന്നു.
ചെന്നായ്ക്കളും, കഴുകന്മ്മാരും പടുത്തു ഉയര്‍ത്തും
നമുക്ക് നാല്‍ വശങ്ങളിലും പടുത്തുയര്‍ത്തും
അജയ്യാങ്ങ്ലാം നിറവുകള്‍ മിനുവില്‍
പുസ്തകപ്പുഴുക്കള്‍ തന്‍ അസ്ഥിമാട ചുവരുകള്‍
എനിക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടിയല്ല
എന്ന മുദ്രാവാക്യങ്ങളും പുതച്ചു
മഞ്ഞപ്പനിയും തിമരവും കണ്ണുകളില്‍ ചാലിച്ച്
നമ്മള്‍ കളിക്കുന്നു,
അതിനകത്തോളിച്ചു കളിക്കുന്നു.
കൈ കാലുകളില്‍ ക്ഷീണം ബലമായ് പടരുമ്പോള്‍
അമ്മ കൊതുവിന്‍ ഉറക്ക് പാട്ട് ചെവിയില്‍ മൂളുന്നു
'നല്ലതേ ചെയ്യാവൂ, നല്ലതേ കേള്‍ക്കാവൂ '
അന്യോന്യം കൂര്‍ക്കം കേള്‍പ്പിച്ചു, അന്ദ്യ ശാസനങ്ങളെ
ഇറുക്കി പുണര്‍ക്കുവാന്‍ കൈ കാലുകള്‍ നീട്ടി
ഒറ്റ കണ്ണ് തുറന്നു
നമ്മള്‍ പരസ്പരം പഴി ചാരി
"കുതിരയും, വാളും ഏന്തി കളരിയില്‍ പോയില്ലല്ലോ നീ
അമ്മ കൊതുവിന്‍ പാട്ട് നിന്‍ ചെവിയിലും മൂളിയോ മൂഡാ?"
ഗംഗയും യമുനയും, ചോരയും, മഞ്ജയുമേന്തി
നാശം കഴുകന്മാര്‍ തന്‍ ശിരസ്സില്‍ നിന്നോഴുക്കുമ്പോഴും
നമ്മള്‍ മൂളിപ്പാട്ട് പാടി "പാടില്ല മക്കളെ, പാടില്ല, പാടില്ല,
തിന്മ തന്‍ സഹവാസം വര്‍ജ്യം താന്‍ മക്കളെ"
സാരി തുമ്പുകള്‍ ഊഞ്ഞാലായി മാറ്റി നമ്മള്‍
ദൈവത്തിന്‍ സ്വന്തം കുഞ്ഞുങ്ങളെ
നിദ്രയിലേക്ക് ഉയര്‍ത്തുമ്പോഴും
മാനസും തേങ്ങി പ്പാടി, തേങ്ങി തേങ്ങി പ്പാടി
"വേദവും, ഗുരുവും തന്നെ സത്യം
പുസ്തകം വായിക്കണം,
നല്ല കുട്ടികളായി ഇഴഞ്ഞു പഠിക്കണം."
No comments:
Post a Comment